2022 ഖത്തറിലെ ലോകകപ്പ് വേദി നിര്‍ണയത്തില്‍ വന്‍ അഴിമതി; യുവേഫ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍

സ്വ ലേ

Jun 18, 2019 Tue 11:32 PM

പാരിസ്: 2022 ല്‍ ഖത്തറിന് ഫുട്ബോള്‍ ലോകകപ്പ് വേദി അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് യുവേഫ മുന്‍ പ്രസിഡന്റും മുന്‍ ഫ്രഞ്ച് താരവുമായ മിഷേല്‍ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പാരീസില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് മാധ്യമമായ മീഡിയാ പാര്‍ട്ട് ആണ് അറസ്റ്റ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 


2018 ലോകകപ്പ് റഷ്യയ്ക്ക് അനുവദിച്ച അതേ സമയത്ത് തന്നെയാണ് ഖത്തറിനും 2022 ലെ വേദി അനുവദിച്ച് കിട്ടിയത്. ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു. 


  • HASH TAGS
  • #QATHAR
  • #WORLCUP