മലപ്പുറം ജില്ലാ വിഭജന പ്രമേയത്തില്‍ നിന്നും പിന്മാറി ഖാദര്‍ എം.എല്‍.എ

സ്വ ലേ

Jun 18, 2019 Tue 08:00 PM

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തില്‍ നിന്ന് മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദര്‍ പിന്മാറി. യുഡിഎഫ് നയപരമായ തീരുമാനം എടുത്തശേഷം മാത്രമേ പ്രമേയവുമായി മുന്നോട്ടുപോകാവൂ എന്ന ലീഗ് നേതൃതത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം.


മലപ്പുറം ജില്ലയുടെ വികസനം മുന്‍നിര്‍ത്തി, ജില്ല വിഭജിക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ ഖാദര്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ല. 


  • HASH TAGS
  • #knakhadar