സ​ത്യ​ന്‍ മാ​ഷായി നടൻ ജ​യ​സൂ​ര്യ​ എത്തുന്നു

സ്വ ലേ

Jun 17, 2019 Mon 10:54 PM

മലയാളികളുടെ പ്രിയ  ന​ട​ന്‍ സ​ത്യ​ന്‍ മാ​ഷി​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തിര​യി​ലൊ​രു​ങ്ങു​ന്നു. ന​ട​ന്‍ ജ​യ​സൂ​ര്യ​​യാ​ണ് സ​ത്യ​ൻ മാഷായി  അ​ഭിനയിക്കു​ന്ന​ത്. ജ​യ​സൂ​ര്യ തൻറെ  ഫേ​സ്ബു​ക്കി​ലൂ​ടെ സി​നി​മ​യി​ലെ ഫാ​ന്‍​മേ​യ്ഡ് ക്യാ​ര​ക്ട​ര്‍ പോ​സ്റ്റ​റും  പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.കെ.​ജി. സ​ന്തോ​ഷ് , ബി.​ടി. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ര​ഘു​ന​ന്ദ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. ജയസൂര്യയുടെ ഫേസ്ബുക് പോസ്റ്റ് 


സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.നവാഗതനതായ "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.


ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ " Friday Film House" ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

  • HASH TAGS
  • #ജ​യ​സൂ​ര്യ