ഇൻസ്റ്റാഗ്രാം പുതിയ അപ്ഡേഷൻ: അസ്വസ്ഥരായി ഉപഭോക്താക്കള്‍

സ്വലേ

Oct 17, 2020 Sat 05:57 PM

കോടികണക്കിന് പേർ ഉപയോഗിച്ച് വരുന്ന അപ്ലിക്കേഷനാണ് ഇൻസ്റ്റാഗ്രാം. ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ എന്നതിൽ നിന്ന് മാറി ഒരു മൾടി മീഡിയാ ഷെയറിങ് ആപ്ലിക്കേഷനായി ഇൻസ്റ്റാഗ്രാം ഇക്കാലം കൊണ്ട് മാറിയിട്ടുണ്ട്. പുതിയതായി വന്ന അപ്ഡേഷനിലൂടെ ഇപ്പോൾ അപ്ലിക്കേഷനിൽ ധാരാളം മാറ്റങ്ങൾ വന്നു.  

നേരത്തെ ഇൻസ്റ്റാഗ്രാം ഫീഡിൽ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യണമെങ്കിൽ താഴെ മധ്യഭാഗത്തായുള്ള '+' ചിഹ്നത്തിൽ ടാപ്പ് ചെയ്യുകയായിരുന്നു, ഇനി സ്റ്റോറീസാണ് അപ്‌ഡേറ്റ് ചെയ്യേണ്ടത് എങ്കിൽ ഹോമ് പേജിൻ്റെ ഇടത് ഭാഗത്ത് മുകളിലുള്ള ക്യാമറ ഐക്കൺ തിരഞ്ഞെടുക്കണം. എന്നാൽ പുതിയ ലേ ഔട്ട് ഈ രണ്ട് ബട്ടനുകൾ പരസ്പരം സ്ഥാനം മാറ്റിയാണ്  അവതരിപ്പിച്ചിരിക്കുന്നത്. അതായത് സ്റ്റോറീസ് അപ്‌ഡേറ്റ് ചെയ്യാനുള്ള ക്യാമറ ബട്ടൻ താഴെ മധ്യഭാഗത്തേക്ക് കൊണ്ടുവന്നു. പകരം ഫീഡ് അപ്ഡേറ്റ് ചെയ്യാനുള്ള പ്ലസ് ബട്ടൻ ഇടത് ഭാഗത്ത് മുകളിലേക്ക് കൊണ്ടുപോയി. ചിലർക്ക് റീൽസ് ബട്ടനാണ് താഴെ മധ്യഭാഗത്തായി കാണുന്നത്. കൂടാതെ സെർച്ച് ബട്ടനും റീൽസ് വന്നത്തോടെ സ്ഥാനം മാറി.

ശീലിച്ചുവന്ന രീതിയിൽ മാറ്റം വന്നതോടെ പല ഉപയോക്താക്കളും അസ്വസ്ഥരാണ്. ഈ ബട്ടനുകൾ പഴയ സ്ഥാനങ്ങളിൽ തന്നെ പുനസ്ഥാപിക്കാനും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, ഈ മാറ്റം എല്ലാ ഉപയോക്താക്കളിലേക്കും എത്തിയിട്ടില്ല.ഓരോത്തരും ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഈ മാറ്റങ്ങൾ അവരുടെ ആപ്ലിക്കേഷനുകളിൽ എത്തിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഹോം പേജിന്റെ പല പതിപ്പുകൾ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആഡം മൊസേരി പറയുന്നത്. എന്നാൽ പുതിയ ലേ ഔട്ട് എല്ലാവരിലേക്കും എത്തിക്കുന്നത് എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല.

  • HASH TAGS
  • #instagram
  • #Updation