2021 മാര്‍ച്ചോടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്‍ ലഭ്യമാകും

സ്വലേ

Oct 17, 2020 Sat 04:23 PM

2021 മാർച്ചോടെ ഇന്ത്യയിൽ കോവിഡ് വാക്സിന്‍ ലഭ്യമാകും. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. നിരവധി വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ഇതിൽത്തന്നെ രണ്ട് വാക്‌സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും ഇതോടൊപ്പം സെറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ സുരേഷ് ജാദവ് പറഞ്ഞുരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശ്വാസ വാര്‍ത്തയാണിത്. കോവിഡ് വാക്സിന്‍ ലഭ്യമാവുകയാണെങ്കില്‍ ആദ്യം പ്രായമായവര്‍, രോഗാവസ്ഥയിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പോസിറ്റീവായിട്ടുള്ളവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യപരിഗണന നല്‍കുക. മറ്റുള്ളവരെ അപേക്ഷിച്ച് പ്രായമായവരുടെ കാര്യത്തില്‍ സങ്കീർണ്ണതകളുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 

  • HASH TAGS
  • #Covid
  • #Vaccine
  • #Serum
  • #Institute