ഹാഥ്റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും കേസെടുത്ത് യുപി പോലീസ്

സ്വലേ

Oct 17, 2020 Sat 03:50 PM

ഹാഥ്റസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനെതിരെ യുപി പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഹാഥ്റസിലെ കലാപശ്രമത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖ് കാപ്പനെയും ഒപ്പം അറസ്റ്റിലായ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പ്രതിചേർത്തത്. മഥുരയിൽ രജിസ്റ്റർ ചെയ്ത കേസിന് പുറമേയാണ് ഈ കേസ്. ഒക്ടോബർ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്. എന്നാൽ ഒക്ടോബർ നാലാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് അടക്കം മൂന്നുപേരെ യുപി പൊലീസ്   പ്രതിയാക്കിയിട്ടുള്ളത്.

  • HASH TAGS
  • #Hathras