നവംബര്‍ ഒന്നുമുതല്‍ ഒടിപി നമ്പര്‍ കാണിച്ചാല്‍ മാത്രമേ ഗ്യാസ് സിലിണ്ടര്‍ ലഭിക്കൂ

സ്വലേ

Oct 17, 2020 Sat 12:22 PM

രാജ്യത്ത് നവംബര്‍ ഒന്നുമുതല്‍ വീടുകളിലെ ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നാല്‍ ഒടിപി നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഈ മാസം വരെ സിലിണ്ടര്‍ ബുക്ക് ചെയ്താല്‍  വീട്ടിലെത്തുകയും ശേഷം പണം കൊടുക്കുകയും ചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നുമുതല്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണ്
വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ പാചക വാതക ഗുണഭോക്താവ് ഗ്യാസ് കണക്ഷനായി രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ഒരു ഡെലിവറി ഓതന്‍റിഫിക്കേഷന്‍ കോഡ്  ലഭിക്കും.  ഡെലിവറി ചെയ്യുന്ന സമയത്ത് ഈ നമ്പര്‍ കാണിച്ചാല്‍ മാത്രമേ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഇതിനായി ഉപഭോക്താവിന്‍റെ മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമാണെന്ന് ഉറപ്പുവരുത്തണം.രാജ്യത്തെ 100 സ്മാര്‍ട്ട് സിറ്റികളിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. ജയ്പൂരിൽ പൈലറ്റ് പ്രൊജക്ടായി ഈ സംവിധാനം ആരംഭിച്ചുകഴിഞ്ഞു. ഈ പദ്ധതി നിലവില്‍ വരുന്നതോടെ സിലിണ്ടര്‍ മോഷണം പോകുന്നത് തടയാനും യഥാര്‍ത്ഥ ഉപഭോക്താവിന് തന്നെയാണ് സിലിണ്ടർ ലഭിച്ചതെന്ന് ഉറപ്പുവരുത്താനും സാധിക്കും. കമേഴ്സ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ല.

  • HASH TAGS
  • #cookinggas
  • #Cylinder

LATEST NEWS