റേഞ്ച് മാറ്റി റേഞ്ച് റോവര്‍ ഇറക്കി പൃഥ്വിരാജ്

സ്വന്തം ലേഖകന്‍

Jun 17, 2019 Mon 08:23 PM

പുതിയ മോഡലുകളിലെ പുത്തന്‍ ആഢംബര വാഹനങ്ങള്‍ ആദ്യമിറക്കുന്ന മലയാളത്തിലെ യുവ നടന്മാരില്‍ ഒരാളാണ് പൃഥ്വി രാജ്. നല്ല നടനും നല്ല സംവിധായകനും നല്ല നിര്‍മ്മാതാവും മാത്രമല്ല പൃഥ്വി വാഹനങ്ങളെ ഇഷ്ടപ്പെടുന്ന താരവുമാണ്.  ആദ്യ ലംബോര്‍ഗിനി സ്വന്തമാക്കിയ താരത്തിന്റെ ഗ്യാരേജിലേക്ക് എത്തുന്ന ഏറ്റവും പുതിയ വാഹനമാണ് ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവര്‍. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നാണ് പൃഥ്വി വാഹനം സ്വന്തമാക്കിയത്.


ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേര്‍ന്ന വാഹനം പൃഥ്വിരാജിന്റെ മാത്രമല്ല ബോളിവുഡ് താരങ്ങളുടേയും ഇഷ്ട വാഹനമാണ്. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശില്‍പ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങള്‍ക്ക് റേഞ്ച് റോവര്‍ സ്വന്തമായുണ്ട്.  വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ഈ ആഡംബര എസ്‌യുവി വില്‍പ്പനയിലുണ്ട്. ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ് റേഞ്ച് റോവര്‍.   • HASH TAGS