നീറ്റ് പരീക്ഷയില്‍ 720 ൽ720 നേടി ഷൊയ്ബ് ചരിത്രം കുറിച്ചു

സ്വലേ

Oct 17, 2020 Sat 10:06 AM

ജയ്പുർ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) 720 ൽ 720 മാർക്കും നേടി അഖിലേന്ത്യാതലത്തിൽ ഒന്നാമനായി ചരിത്രം കുറിച്ചിരിക്കുകയാണ് ഷൊയ്ബ് അഫ്താബ്. ഒഡീഷ റൂർക്കല സ്വദേശിയാണ് ഷൊയ്ബ്. മെഡിക്കൽ പഠനം പൂർത്തിയാക്കി ഒരു കാർഡിയാക് സർജനാവുക എന്നുളളതാണ് ഈ പതിനെട്ടുകാരൻ്റെ സ്വപ്നം.ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും രാജസ്ഥാനിലെ കോട്ടയിലെ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഷോയ്ബ് കോച്ചിങ്ങ് തുടര്‍ന്നു. പഠനത്തിനായി കുറേക്കൂടി സമയം  ചെലവഴിച്ച് കഠിനാദ്ധ്വാനത്തിൻ്റെ ഫലമായാണ്‌ ഈ വിജയം. '2018ന് ശേഷം ഞാൻ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂർ വരെ പഠിക്കും. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാർക്ക് പ്രചോദനമേകാൻ ആഗ്രഹിക്കുന്നു.' ഷൊയ്ബ് മാധ്യമങ്ങളോട് പറഞ്ഞു. അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമാണ് ഷൊയ്ബ് കോട്ടയിൽ  താമസിച്ചിരുന്നത്. പിതാവിന് റിയൽ എസ്റ്റേറ്റ് ബിസിനസ്സാണ്.

  • HASH TAGS
  • #neet
  • #Shoib