തുലാമാസപൂജകൾക്കായി ശബരിമല നടതുറന്നു, ഇന്നുമുതൽ ഭക്തർക്ക് പ്രവേശിക്കാം

സ്വലേ

Oct 17, 2020 Sat 09:42 AM

ശബരിമല: ശബരിമല ക്ഷേത്രനട തുലാമാസപൂജകൾക്കായി തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മേൽശാന്തി എ.കെ.സുധീർ നമ്പൂതരിയാണ് നടതുറന്ന് ദീപം തെളിയീച്ചത്. മറ്റ് പ്രത്യേക പൂജകളൊന്നുതന്നെ ഉണ്ടായില്ല.ആറുമാസത്തെ ഇടവേളയ്ക്കുശേഷം കടുത്ത കോവിഡ് നിയന്ത്രങ്ങളോടെയാണ് സന്നിധാനത്ത്   ശനിയാഴ്ച പുലർച്ചെ മുതൽ ഭക്തർ  ദർശനത്തിനായെത്തുക. ഉഷഃപൂജയ്ക്കുശേഷം അടുത്ത വർഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ദർശനം കഴിഞ്ഞാലുടൻ ഭക്തര്‍ മടങ്ങണം, ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കുകയില്ല. 


അഞ്ചു ദിവസത്തെ തീര്‍ത്ഥാടന കാലയളവില്‍ 1250 പേരാണ് അയ്യപ്പനെ തൊഴുതു മടങ്ങുക. പൂജകളെല്ലാം പൂർത്തിയാക്കി ഒക്ടോബർ 21 രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും.

  • HASH TAGS
  • #Shabarimala