എയര്‍ കണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു

സ്വലേ

Oct 16, 2020 Fri 01:55 PM

ഇറക്കുമതി നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയക്ക് എയര്‍ കണ്ടീഷണറുകളെ മാറ്റി. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർകണ്ടീഷണറുകളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചത്. ചൈനയെയായിരിക്കും ഈ തീരുമാനം സാരമായി ബാധിക്കുക.


600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എ.സിയുടെ വിപണിയിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. രാജ്യത്ത് ഉല്‍പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അനുമതിയോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാണ് വിജ്ഞാനപനം പുറത്തിറക്കിയത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ടിവി സെറ്റ്, ചന്ദനത്തിരി, ടയർ എന്നിവയുടെ ഇറക്കുമതി നേരത്തെതന്നെ നിരോധിച്ചിരുന്നു.

  • HASH TAGS