ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ പാകിസ്താനും അഫ്ഗാനിസ്താനും കോവിഡിനെ നേരിട്ടു, വിമര്‍ശനവുമായി രാഹുല്‍

സ്വലേ

Oct 16, 2020 Fri 01:31 PM

ന്യൂഡൽഹി: പാകിസ്താനും അഫ്ഗാനിസ്താനും കോവിഡ് പ്രതിസന്ധി ഇന്ത്യയെക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്തെന്നും കേന്ദ്രസർക്കാർ കോവിഡിനെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  ട്വിറ്ററിലൂടെ അറിയിച്ചു. ബി.ജെ.പി സർക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.


ആളോഹരി ജി.ഡി.പിയിൽ ഇന്ത്യ ബംഗ്ലാദേശിനേക്കാൾ താഴെപ്പോകുമെന്ന ഐ.എം.എഫിൻ്റെ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഐ.എം.എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നത് പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 ശതമാനവും അഫ്ഗാനിസ്താന് അഞ്ച് ശതമാനവും ഇടിവുമുണ്ടാകുമ്പോൾ  ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ്. മാത്രമല്ല ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണക്കുളനുസരിച്ച് അഫ്ഗാനിസ്താനിൽ 40,026 പേർക്കും പാകിസ്താനിൽ 3,21,877 പേര്‍ക്കുമാണ് കോവിഡ് പിടിപെട്ടത്. ഇന്ത്യയിൽ ഇതേ സമയം 73,07,098 പേർക്കാണ് കോവിഡ്ബാധ രേഖപ്പെടുത്തിയത്.

  • HASH TAGS
  • #rahulgandi
  • #Tweet