പവന് 200 രൂപ കുറഞ്ഞ് സ്വര്‍ണവില 37,360 രൂപയായി

സ്വലേ

Oct 16, 2020 Fri 11:32 AM

സംസ്ഥാനത്ത് സ്വർണവില 37,360 രൂപയായി. പവന് 200 രൂപയാണ് കുറഞ്ഞത് . ഗ്രാമിന് 4670 രൂപയാണ്  വില. രണ്ടുദിവസം വിലയിൽ മാറ്റമില്ലാതെ പവന് 37,560 രൂപയായിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തർദേശീയ വിപണിയിൽ നേരിയതോതിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന്  കുറഞ്ഞ് 1,906.39 ഡോളർ നിലവാരത്തിലെത്തി. വിലയിൽ ഈയാഴ്ചതന്നെ ഒരുശതമാനത്തോളം കുറവുണ്ടയി. ഡോളർ കരുത്താർജിച്ചതും യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതുമാണ് ആഗോള വിപണിയിൽ സ്വർണവില ഇടിയാൻ കാരണമായത് .

  • HASH TAGS
  • #kerala
  • #goldrate