ഇന്ത്യയിലെ ആദ്യ ഓസ്‌കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

സ്വലേ

Oct 15, 2020 Thu 10:06 PM

മുംബൈ: ഇന്ത്യയിലെ ആദ്യ ഓസ്കർ ജേതാവായ ഭാനു അത്തയ്യ (91) അന്തരിച്ചു. സിനിമാ വസ്ത്രാലങ്കാരകയായ  അത്തയ്യ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. 1982ലാണ് അത്തയ്യക്ക് ഗാന്ധിയിലെ വസ്ത്രാലങ്കാരത്തിന് ഓസ്കാർ ലഭിക്കുന്നത്. കഴിഞ്ഞ എട്ടു വർഷമായി തലച്ചോറിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇവർ മൂന്നുവർഷത്തോളമായി പൂർണമായും കിടപ്പിലായിരുന്നു. സംസ്കാര ചടങ്ങുകൾ ചന്ദൻവാഡിയിലാണ് നടന്നത്. ബോളിവുഡിൽ സിഐഡി എന്ന ചിത്രത്തിലൂടെയാണ് ഭാനു അത്തയ്യ വസ്ത്രാലങ്കാരകയായി എത്തുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ നൂറിലധികം ചിത്രങ്ങൾക്കുവേണ്ടി പ്രമുകരായ ഒട്ടനവധി ബോളിവുഡ് സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. അവസാനമായി വസ്ത്രാലങ്കാരം നിർവഹിച്ച ലഗാൻ എന്ന ചിത്രത്തിനും ഓസ്കാർ നോമിനേഷൻ ലഭിച്ചു.

  • HASH TAGS
  • #Dead
  • #Banu athiya