സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കോവിഡ്, 23 മരണം, 7082 പേർക്ക് രോഗമുക്തി

സ്വലേ

Oct 15, 2020 Thu 06:40 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 23 കൊവിഡ് മരണം രേഖപ്പെടുത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6486 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. 1049 പേരുടെ ഉറവിടം വ്യക്തമല്ല .128 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  7082 പേർക്ക് കൊവിഡ് രോഗമുക്തി. 94517 പേർ ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 50154 സാമ്പിളുകൾ പരിശോധിച്ചു. തിരുവനന്തപുരത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495, മലപ്പുറം 447, പാലക്കാട് 354, പത്തനംതിട്ട 248, കാസർഗോഡ് 311, ഇടുക്കി 143, വയനാട് 143 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 
23 മരണങ്ങളോടെ ആകെ മരണം 1089 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 126 പേർ യാത്രാചരിത്രമുള്ളവരാണ്. 6486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 94,517 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,22,231 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

  • HASH TAGS
  • #kerala
  • #Covid