ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

സ്വലേ

Oct 15, 2020 Thu 05:40 PM

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണം സ്വർണക്കടത്തിലേക്ക് നീളുന്നു. 2019-ലെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകൾ ഡി.ആർ.ഐ ഇതിനോടകം  സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം നടത്താനാണ് സി.ബി.ഐ.യുടെ തീരുമാനം. 



2019-ൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ മാനേജർ പ്രകാശൻ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവർ പിടിയിലായിരുന്നു

ഇവരെ സി.ബി.ഐ നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇരുവരും തിരുവനന്തപുരം വിമാനത്താവളം വഴി  ഒട്ടേറെ തവണ സ്വർണം കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും പിടിയിലായതിന് ശേഷമാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നത്. ഇതോടൊപ്പം, അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളെ കണ്ടെന്ന് കലാഭവൻ സോബി ജോർജും മൊഴി നൽകി. ഈ അവസരത്തിലാണ് 2019-ലെ സ്വർണക്കടത്ത് കേസിലേക്കും സി.ബി.ഐ. അന്വേഷണം നീട്ടുന്നത്.

  • HASH TAGS
  • #BALABHASKAR
  • #Violinist
  • #Cbi
  • #goldsmuggling