രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വനിത മരിച്ചു, ലോകത്തിലെ ആദ്യ കേസ്

സ്വലേ

Oct 14, 2020 Wed 11:31 PM

ആംസ്റ്റർഡം: നെതർലൻഡ്സിൽ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 89കാരി മരിച്ചു. ലോകത്തിലെ തന്നെ ആദ്യ കേസാണിത്. നിലവിൽ 23 കേസുകളാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 22 കേസുകളും പൂർണമായി ഭേദമായിട്ടുണ്ട്. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിന്ന് ശേഷം ബോൺ മാരോ ക്യാൻസറിനായി കീമോതെറാപ്പി തുടർന്നിരുന്നു. ചികിത്സയിലായിരിടക്കെ രണ്ടാം ദിവസം വീണ്ടും കോവിഡ് ലക്ഷണങ്ങൾ ഇവരിൽ കണ്ടുതുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് വീണ്ടും കോവിഡ് ബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ചയോളം ചികിത്സ തുടർന്നെങ്കിലും മരണപ്പെട്ടു.

  • HASH TAGS