അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Oct 14, 2020 Wed 11:24 PMകൊച്ചി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ടാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടർ വിളിച്ചറിയിച്ചതെന്ന് ഫെയ്സ്ബുക്കിലൂടെ കണ്ണന്താനം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും മകനും നെഗറ്റീവാണെന്നും  കുറിച്ചു. . അടുത്ത 14 ദിവസം താൻ ലാപ്ടോപ്പിന് മുന്നിലായിരിക്കുമെന്നും അനേകം ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നും കണ്ണന്താനം പറഞ്ഞു.'അടുത്ത ഒരാഴ്ചക്കുള്ളിൽ ഐ.എ.എസ് ബാച്ച്മേറ്റ്സുമായി സഹകരിച്ച് ഞാൻ ചെയ്യുന്ന പുസ്തകം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂർത്തിയാക്കി കഴിഞ്ഞാൽ രണ്ടു പുസ്തകങ്ങൾകൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികൾക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികൾ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാർഥിക്കുക' എന്നിങ്ങനെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

  • HASH TAGS
  • #Covid
  • #Kannanthanam