ഹാഥ്‌റസില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ

സ്വലേ

Oct 14, 2020 Wed 06:58 PM

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ നാല് വയസ്സുകാരി ബലാത്സംഗത്തിനിരയായി. ഹാഥ്റസിലെ സാസ്നി ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. കേസിൽ പെൺകുട്ടിയുടെ ബന്ധുവും അയൽക്കാരനുമായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി ഹാഥ്റസ് സർക്കിൾ ഓഫീസർ രുചി ഗുപ്ത അറിയിച്ചു.പത്തൊമ്പത്കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് ശേഷം രണ്ട് ബലാത്സംഗങ്ങളാണ് ഹാഥ്റസിൽ റിപ്പോർട്ട് ചെയ്തത്.

  • HASH TAGS
  • #Rape
  • #Hathras