ജിഡിപി: ഇന്ത്യയെ ബംഗ്ലാദേശ് മറികടക്കുമെന്ന് ഐഎംഎഫ്

സ്വലേ

Oct 14, 2020 Wed 04:11 PM

ആളോഹരി ആഭ്യന്തര ഉത്പാദനത്തിന്റെ (Per Capita GDP) കാര്യത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് മറികടക്കുമെന്ന് ഐഎംഎഫിന്റെ കണ്ടെത്തല്‍. ഐഎംഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് രാജ്യത്തെ ജിഡിപിയിൽ 10.3ശതമാനം ഇടിവുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്.4.5ശതമാനംമാത്രം ഇടിവുണ്ടാകുമെന്ന ജൂണിലെ വിലയിരുത്തലിൽനിന്ന് കാര്യമായ ഇടിവാണ് പുതിയ റിപ്പോർട്ടിലുള്ളത്. നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്ന 2021മാർച്ച് 31 ആകുന്നതോടെ 1,877 ഡോളറായി ഇന്ത്യയുടെ പ്രതിശീർഷ ഉത്പാദനം  കുറയുമെന്നാണ് കണ്ടെത്തല്‍. എന്നാൽ ബംഗ്ലാദേശിന്റേതാകട്ടെ 1,888 ഡോളറായി വർധിക്കുകയും ചെയ്യും. ഇതേസമയം ചൈനയുടെ പ്രതീക്ഷിക്കുന്ന വളർച്ചാനിരക്കായ 8.2ശതമാനത്തെ ഇന്ത്യ മറികടന്ന് 2021ൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി കുതിക്കാനിടയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്കുമുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

  • HASH TAGS
  • #india
  • #Gdp