ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു

സ്വലേ

Oct 14, 2020 Wed 10:05 AM

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മുഫ്തിയെ മോചിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് വീട്ടുതടങ്കലിലാക്കി ഒരു വർഷത്തിന് ശേഷമാണ് മോചിപ്പിക്കുന്നത്. ജൂലായിയിൽ മുഫ്തിയുടെ തടങ്കൽ പി.എസ്.എ. നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീർ ഭരണകൂടം നീട്ടുകയായിരുന്നു. തിങ്കളാഴ്ച മുഫ്തിയെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നു.


മുഫ്തി അടക്കമുള്ള നിരവധി നേതാക്കൾ വീട്ടുതടങ്കലിലായിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ട