ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം : വലഞ്ഞ് രോഗികള്‍

സ്വ ലേ

Jun 17, 2019 Mon 07:37 PM

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണത്തെ തുടര്‍ന്ന് വലഞ്ഞ് രോഗികള്‍. ബംഗാളില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിന്റെ ഭാഗമായാണ് കേരളത്തിലെ ഡോക്ടര്‍മാരും സമരം നടത്തുന്നത്. അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മിക്ക ആശുപത്രികളിലും ഒന്നോ രണ്ടോ ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്ത് 10 മണിക്ക് ശേഷം ഒപി തുറക്കുമെന്നാണ് അറിയിച്ചത് .


തൃശൂരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കണം 10 മുതല്‍ 12 വരെയാണ്. കൊച്ചിയില്‍ ഇത് 9 മണി വരെയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ 10 വരെയും മെഡിക്കല്‍ കോളജുകളില്‍ 10 മുതല്‍ 11 വരെയുമാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അതേസമയം ആര്‍സിസി യില്‍ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും.

  • HASH TAGS
  • #ഡോക്ടര്‍
  • #strike