സ്വർണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

സ്വലേ

Oct 13, 2020 Tue 12:18 PM

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലും  സ്വപ്ന സുരേഷിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലായത് കൊണ്ട്‌ സ്വപ്നയ്ക്ക് ജാമ്യം നൽകരുത് തുടങ്ങിയ വാദങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട് വച്ചിരുന്നു. എന്നാൽ സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. 


ജാമ്യം ലഭിച്ചെങ്കിലും സ്വപ്നക്ക് പുറത്തിറങ്ങാനാകില്ല. എൻഐഎ കേസിൽ ജാമ്യമില്ലാത്തതിനാലാണിത്. സ്വര്‍ണക്കടത്തിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഡീഷ്ണൽ സോളിസിറ്റർ ജനറൽ അടക്കമുള്ളവരാണ് കേസിൽ ഹാജരായിരുന്നത്.

  • HASH TAGS
  • #goldsmuggling
  • #swapnasuresh