'തങ്ങളുടെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ല': ഹൈകോടതിയില്‍ ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷ

സ്വലേ

Oct 13, 2020 Tue 11:26 AM

സ്ത്രീകള്‍ക്കെതിരെ മോശമായ രീതിയില്‍ യൂട്യൂബ് വീഡിയോ ചെയ്ത വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈകോടതിയില്‍ മുന്‍കൂർ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ മൂവരും സമീപിച്ചത്.


ക്ഷണിച്ചിട്ടാണ് വിജയ് പി. നായരുടെ വീട്ടിലേക്ക് പോയതെന്നും അതിക്രമിച്ച് കയറിയിട്ടില്ലെന്നും അതിനാല്‍ തന്നെ തങ്ങളുടെ മേല്‍ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നും കാണിച്ചാണ് അപേക്ഷ. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മൂന്നുപേരും ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് ഒളിവിലായിരുന്നു. പോലീസിന് ഇവർ എവിടെ ആണെന്നുള്ള വിവരം ലഭിച്ചെങ്കിലും നടപടി സ്വീകരിക്കാതിരിക്കുകയായിരുന്നു. മാത്രമല്ല ഇവര്‍ക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ നീക്കം ചെയ്യാനും സാധ്യതയുണ്ട്.

  • HASH TAGS
  • #highcourt
  • #Bagyalakshmi