'അധ്വാനിച്ച് ജീവിക്കാനും സമ്മതിക്കില്ല' കരഞ്ഞുകൊണ്ടുള്ള ട്രാൻസ്ജെന്റേഴ്സിൻ്റെ വീഡിയോ പുറത്ത്‌

സ്വലേ

Oct 13, 2020 Tue 10:44 AMവഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ജീവിക്കുന്ന ട്രാൻസ്ജെന്റേഴ്സിനെ വില്പനതടസ്സപ്പെടുത്തി ഒരു സംഘം ഉപദ്രവിക്കുകയാണ്. ആണും പെണ്ണും കെട്ടവര്‍ എന്നു വിളിച്ചപമാനിക്കുകയും ചെയ്തു. പരാതിയുമായി പോലീസിന്റെ അടുത്തെത്തിയപ്പോള്‍ ബിരിയാണി വില്‍പ്പനയല്ല തങ്ങളുടെ പണിയെന്നും പറഞ്ഞ്‌ നീതി നിഷേധിച്ചതായും കണ്ണീരോടെ ഇവർ വീഡിയോയിലൂടെ പറയുന്നു.


പണിയെടുത്ത് ജീവിക്കാന്‍ തങ്ങളെ സമ്മതിക്കുന്നില്ലെന്നും, അഞ്ച് ട്രാൻസ്ജെന്റേഴ്സിൻ്റെ വയറ്റിപ്പിഴപ്പാണ്  ഈ കച്ചോടമെന്നും, ഭിക്ഷ യാചിക്കാതെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും  ഇവർ വീഡിയോയിലൂടെ പറഞ്ഞു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയതില്‍ വെറും 20 എണ്ണം മാത്രമാണ് വിറ്റുപോയത്. കേരളത്തില്‍ പലയിടത്തായും ട്രാൻസ്ജെന്ററുകൾ ഇതേ അവസ്ഥയാണ് നേരിടുന്നത്.

  • HASH TAGS
  • #trans gender