നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി, ഫലപ്രഖ്യാപനം 16ന്

സ്വലേ

Oct 12, 2020 Mon 02:31 PM

ന്യൂഡൽഹി: നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ വേണ്ടി സുപ്രീം കോടതി നിർദേശപ്രകാരമാണ് തിയതി നീട്ടിയത്. ഒക്ടോബർ 12 നായിരുന്നു നീറ്റ് പരീക്ഷയുടെ ഫല പ്രഖ്യാപനം തീരുമാനിച്ചിരുന്നത്. കോവിഡ് മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾ സുപ്രീം കാേടതിയിൽ ഹർജി നൽകുകയും, കൺടെയ്ന്മെന്റ് സോണുകളിലായതിനാൽ പരീക്ഷയെഴുതാൻ കഴിയാതെ പോയ കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഒക്ടോബർ 14ന് പരീക്ഷയെഴുതാൻ കുട്ടികൾക്ക് സുപ്രീം കോടതി ഒരവസരം കൂടി നൽകാൻ തീരുമാനിച്ചത്. 14 ന് പരീക്ഷയും 16 ന് ഫല പ്രഖ്യാപനവും നടക്കും.

  • HASH TAGS
  • #result
  • #exam
  • #neet