നടി ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ തിങ്കളാഴ്ച ചേരുമെന്ന് സൂചന

സ്വലേ

Oct 12, 2020 Mon 05:56 AM

ചെന്നൈ: തെന്നിന്ത്യൻ നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു കോൺഗ്രസ് പാർട്ടി വിട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ച ബിജെപിയിൽ ചേരുന്നതിനായി ഖുഷ്ബു ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മെമ്പർഷിപ്പ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്ന് ഖുഷ്ബു  സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് you 00കോൺഗ്രസ്  ഘടകവുമായി അകന്ന് കഴിയുകയായിരുന്നു ഖുഷ്ബു. തനിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലും അതൃപ്തിയുണ്ടായിരുന്നു നടിക്ക്. കഴിഞ്ഞ ദിവസം പാർട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റും ഖുഷ്ബു ചെയ്തിരുന്നു

  • HASH TAGS
  • #bjp
  • #congress
  • #Tamilnadu
  • #Kushboo