അതിവേഗ ട്രെയിനുകളിൽ വേഗം കൂട്ടുന്നതിന്റെ ഭാഗമായി എ സി കോച്ചുകൾ മാത്രമേ അനുവദിക്കൂ

സ്വലേ

Oct 12, 2020 Mon 05:46 AM

ന്യൂഡൽഹി: ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് റെയിൽവെ അധികൃതര്‍ അറിയിച്ചു. മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളുടെ എ.സി കോച്ചുകൾ മാത്രമാവും ഉണ്ടാവുകയെന്നും  ഇത്തരം ട്രെയിനുകളിലെ സ്ലീപ്പർ, നോൺ എ.സി കോച്ചുകൾ ഉണ്ടാവില്ലെന്നും എന്നാൽ 110 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കുന്ന നിലവിലെ മെയിൽ - എക്സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ അടക്കമുള്ളവ ലഭ്യമാക്കുമെന്നും അവർ വ്യക്തമാക്കി. 


പുതിയ തീരുമാനം അതിവേഗ ട്രെയിനുകൾക്ക് മാത്രമേ ബാധിക്കൂ. മറ്റു ട്രെയിനുകൾക്ക് നിലവിലത്തെ സ്ഥിതി തുടരുമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. മണിക്കൂറിൽ 130 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ എ.സി കോച്ചുകൾ വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഹംസഫർ ട്രെയിനുകളിലെ എ.സി - 3 ചെയർ കാറുകൾക്ക് തുല്യമായിരിക്കും പുതിയ എ സി കോച്ചുകൾ.


ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് താങ്ങാവുന്ന നിലയിലാക്കുകയും യാത്രാസൗകര്യങ്ങൾ പതിന്മടങ്ങ് വർധിപ്പിക്കുകയും യാത്രക്ക് വേണ്ടിവരുന്ന സമയം കുറക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം പറയുന്നു.

  • HASH TAGS
  • #train
  • #Speed