മകൾക്കെതിരെ ബലാത്സംഗ ഭീഷണി; എംഎസ് ധോണിയുടെ ഫാം ഹൗസിന് ചുറ്റും സുരക്ഷ ശക്തമാക്കി

സ്വലേ

Oct 11, 2020 Sun 11:00 PM

റാഞ്ചി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന് എം.എസ് ധോനിയുടെ  മകൾ സിവയ്ക്കെതിരേ ബലാത്സംഗ ഭീഷണിയുണ്ടായ സാഹചര്യത്തിൽ ധോണിയുടെ ഫാം ഹൗസിന്  സുരക്ഷ ശക്തമാക്കി. സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികൾ വിവിധ സമൂഹ മാധ്യമങ്ങളിൽ കാണപെട്ടിരുന്നു.
ധോനിയുടെയും ഭാര്യ സാക്ഷിയുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെയും ഇത്തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊൽക്കത്തയ്ക്കെതിരായ കളിയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും ചെന്നൈയുടെ തോൽവി ആരാധകരെ രോഷാകുലരാക്കി. ധോനിയുടെയും കേദാർ ജാദവിന്റെയും ബാറ്റിങ് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. തോല്‍വിയിൽ പ്രകോപിതരായ ചിലരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

  • HASH TAGS
  • #dhoni
  • #Daughter
  • #Farmhouse