ടി.ആര്‍.പി. തട്ടിപ്പിൽ അറസ്റ്റിലായ വ്യക്തിയുടെ അക്കൗണ്ടില്‍ ഒരുവര്‍ഷത്തിലെത്തിയത് ഒരുകോടിയിലേറെ പണം

സ്വലേ

Oct 11, 2020 Sun 05:02 PM

മുംബൈ: ടി.ആർ.പിയിൽ (ടെലിവിഷൻ റേറ്റിങ് പോയന്റ്) കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട്  അറസ്റ്റിലായവരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെയെത്തിയത് ഒരു കോടിയിലധികം രൂപ. കേസുമായി ബന്ധപ്പെട്ട് ബോമാപ്പള്ളിറാവു മിസ്ത്രിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിലേക്കാണ് പലരുടെയും അക്കൌണ്ടിൽ നിന്നായി കണക്കിൽപ്പെടാത്തത്ര പണം എത്തിയതെന്ന് മുംബൈ പോലീസ് അറിയിച്ചു. മിസ്ത്രി മുഖേനയാണ് ചില ചാനലുകൾ അവ കാണുന്നതിന് വീട്ടുകാർക്ക് പ്രതിഫലമായി  പണം വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ഒന്നര വർഷമായി വരുമാനമില്ലാത്ത ഇയാളുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപയാണ് നിലവിൽ ഉള്ളത്. ബാങ്ക് ലോക്കറിൽ നിന്ന് 8.5 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു.


റിപ്പബ്ലിക് ടി.വി, ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകളാണ് ടി.ആർ.പിയിൽ കൃത്രിമം കാണിച്ചതിനെതിരെയാണ് മുംബൈ പോലീസ് അന്വേഷണം നടത്തുന്നത്. ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിരുന്നു.

  • HASH TAGS
  • #Fake
  • #Trp