മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ നാളെ പ്രഖ്യാപിക്കും

സ്വലേ

Oct 11, 2020 Sun 02:56 PM

ഇന്ത്യയിൽ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ സംസ്ഥാനമായി കേരളത്തെ നാളെ പ്രഖ്യാപിക്കും. തിങ്കളാഴ്ച പതിനൊന്നുമണിക്കാണ് പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.


കൈറ്റ് എന്ന നിർവഹണ ഏജൻസിയാണ് കിഫ്ബിയുടെ ധനസഹായത്തോടെ ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. 3,74,274 ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം ഉപകരണങ്ങളാണ് 16027 സ്‌കൂളുകളിലായി പദ്ധതി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി-അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. സർക്കാർ,എയിഡഡ് മേഖലകളിലെ 12678 സ്‌കൂളുകളിൽ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം, ഉപകരണങ്ങൾക്ക് 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുക, പരിഹാരത്തിന് വെബ് പോർട്ടലുകളും കോൾ സെന്ററുകളും ഒരുക്കി.

അടിസ്ഥാനസൗകര്യമൊരുക്കാൻ 730.5 കോടി രൂപ ചിലവഴിച്ചു. കിഫ്ബിയിൽ നിന്നു മാത്രം 595 കോടി രൂപയാണ് ധനസഹായം. 

  • HASH TAGS
  • #Firstinindia
  • #Digitalclassroom