സംസ്ഥാനത്ത് 11,755 പേര്‍ക്ക് കോവിഡ്: ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

സ്വലേ

Oct 10, 2020 Sat 06:45 PM

തിരുവനന്തപുരം: സംസ്ഥാനത്ത് 11755 പേർക്ക് ഇന്ന്‌ കോവിഡ് സ്ഥിരീകരിച്ചു. 10471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് 952 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗമുക്തി 7570 പേര്‍ക്ക്. 23 മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. 95918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  രോഗബാധ സ്ഥിരീകരിച്ചവരിൽ 116 പേർ ആരോഗ്യ പ്രവർത്തകരാണ്. 24 മണിക്കൂറിൽ 66,228 സാമ്പിളുകൾ പരിശോധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 



മലപ്പുറം- 1632, കോഴിക്കോട്- 1324, തിരുവനന്തപുരം- 1310, തൃശൂർ- 1208, എറണാകുളം- 1191, കൊല്ലം- 1107, ആലപ്പുഴ- 843, കണ്ണൂർ- 727, പാലക്കാട-് 677, കാസർകോട്-539, കോട്ടയം- 523, പത്തനംതിട്ട- 348, വയനാട്-187, ഇടുക്കി- 139 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ. 



23 മരണങ്ങളോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻ.ഐ.വി. ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് സ്ഥിരീകരിക്കുക. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 40 പേർ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. 169 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 116 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കോവിഡിൽ നിന്നും മുക്തി നേടിയത്1,82,874 പേർ.

  • HASH TAGS
  • #kerala
  • #updates
  • #Covid