കോവിഡിനെതിരെ രണ്ടാം വാക്‌സിനുമായി റഷ്യ

സ്വലേ

Oct 10, 2020 Sat 05:39 PM

മോസ്കോ: രണ്ടാമത്തെ കോവിഡ് വാക്സിന് റഷ്യ ഒക്ടോബർ 15ന് അംഗീകാരം നൽകുമെന്നാണ് നിർമ്മാതാക്കളായ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ആദ്യ കോവിഡ് വാക്സിനായ സ്പുട്നിക്-5 വികസിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ വാക്സിൻ. 


ആദ്യ കോവിഡ് വാക്സിൻ്റെ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ നൽകാൻ റഷ്യൻ ഭരണകൂടം പരാജയപ്പെട്ടിരിക്കെയാണ് രണ്ടാമത്തെ വാക്സിനും അംഗീകാരം നൽകാൻ തയ്യാറാകുന്നത്. രണ്ടാമത്തെ വാക്സിൻ്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞമാസംതന്നെ  കഴിഞ്ഞിരുന്നു. ഒക്ടോബർ 15 ന് അംഗീകാരം ലഭിക്കുമെന്നതാണ് പ്രതീക്ഷ.

  • HASH TAGS
  • #Covid
  • #Vaccine
  • #Russia