ജനുവരി‍ 1 മുതൽ കോടിക്കണക്കിന് സ്മാർട് ഫോണുകളില്‍ വാട്സാപ് സേവനം അവസാനിപ്പിക്കും

സ്വലേ

Oct 10, 2020 Sat 01:26 PM

2021 ജനുവരി‍ 1 മുതൽ വാട്സാപ് കോടിക്കണക്കിനു സ്മാർട് ഫോണുകളില്‍ സേവനം അവസാനിപ്പിക്കും. ആപ്പിളിന്റെ ഐഒഎസ് 9, ഗൂഗിളിന്റെ ആൻഡ്രോയിഡ് 4.0.3,  എന്നിവയ്ക്ക് മുൻപെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലെ വാട്സ് ആപ്പ് സേവനമാണ് നിർത്തലാക്കന്നത്. 


 

ലോകത്തിൽ തന്നെ സന്ദേശമയക്കുന്നതിന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ജനകീയ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൻ്റെ വീഡിയോ കാൾ, ഗ്രൂപ്പ് കോൾ എന്നിവയ്ക്കും ഏറ്റവും സ്വീകാര്യതയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍. എന്നാൽ വാട്സാപ്പിന്റെ പുതിയ ഫീച്ചറുകൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്ന ഫോണുകളിൽ  റൺ ചെയ്യുന്നില്ലെന്നാണ് കണ്ടെത്തല്‍. ഈ പ്രശ്‌നം പരിഹരിക്കാനാണ് വാട്സ്ആപ്പിൻ്റെ ഈ പുതിയ തീരുമാനം.

  • HASH TAGS
  • #whatsapp
  • #Android
  • #Ios
  • #Os