വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസ്:ഭാഗ്യലക്ഷ്മിയടക്കം മൂന്നുപേർ ഒളിവില്‍

സ്വലേ

Oct 10, 2020 Sat 12:47 PM

തിരുവനന്തപുരം: യൂട്യൂബിൽ സ്ത്രീകൾക്കെതിരെ മോശമായി വീഡിയോ ചെയ്ത വിജയ് പി നായരെ കൈയേറ്റം ചെയ്ത കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആക്ടിവിസ്റ്റുകളായ ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.  എന്നാൽ തമ്പാനൂർ പോലീസ്  ഇവരുടെ വീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സെപ്റ്റംബർ 26 നാണ് ഭാഗ്യലക്ഷ്മിയും മറ്റു രണ്ടുപേരും വിജയ് പി നായരുടെ ലോഡ്ജ്മുറിയിലെത്തി മര്‍ദ്ദിച്ചത്.ശേഷം കരിയോയിൽ ഒഴിക്കുകയും ചൊറിയണം പ്രയോഗിക്കുകയും ചെയ്തു. ഇയാളുടെ മൊബൈലും ലാപ്ടോപ്പും തമ്പാനൂര്‍ പോലീസില്‍ ഏല്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിക്രമിച്ചു കയറി സാധനങ്ങൾ മോഷ്ടിച്ച കുറ്റം പോലീസ് ഇവര്‍ക്കുമേല്‍ ചുമത്തി. അഡിഷനൽ സെഷന്‍സ് കോടതി മൂവരുടെയും ജാമ്യാപേക്ഷ ഇതേതുടര്‍ന്ന് തള്ളിയിരുന്നു. 


അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർ ചെയ്തിരിക്കുന്നത്. എന്നാൽ സ്ത്രീകളാണെന്ന പരിഗണന നല്‍കിയും ക്രിമിനലുകളെല്ലെന്നുള്ളതും പരിഗണിച്ച് തുടര്‍ നടപടി എടുക്കണമെന്നാണ് നിർദ്ദേശം.

  • HASH TAGS
  • #Youtuber
  • #Bagyalakshmi