കൊല്‍ക്കത്തയോട് സിഎസ്കെ തോറ്റതിന് ധോനിയുടെ മകള്‍ക്കെതിരേ ഭീഷണി

സ്വലേ

Oct 09, 2020 Fri 08:07 PM

റാഞ്ചി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോറ്റതിന് എം.എസ് ധോനിയുടെ അഞ്ചു വയസുകാരിയായ മകൾ സിവയ്ക്കെതിരേ ബലാത്സംഗ ഭീഷണി. സിവയെ ആക്രമിക്കുമെന്നതടക്കമുള്ള ഭീഷണികൾ വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കാണപ്പെട്ടത്.

ധോനിയുടെയും ഭാര്യ സാക്ഷിയുടെയും ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെയും  ഇത്തരത്തിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊൽക്കത്തയ്ക്കെതിരായ കളിയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും ചെന്നൈയുടെ തോൽവി ആരാധകരെ രോഷാകുലരാക്കി. ധോനിയുടെയും കേദാർ ജാദവിന്റെയും ബാറ്റിങ് ഏറെ വിമർശിക്കപ്പെടുകയും ചെയ്തു. തോല്‍വിയിൽ പ്രകോപിതരായ ചിലരാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  • HASH TAGS
  • #dhoni
  • #Chennaisuperkings