സംസ്ഥാനത്ത് ഇന്ന്‌ 9250 പേര്‍ക്ക് കോവിഡ്, 8048 പേര്‍ക്ക് രോഗമുക്തി

സ്വലേ

Oct 09, 2020 Fri 06:43 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പർക്കത്തിലൂടെ 8215 പേർക്ക്  രോഗം ബാധിച്ചു. സമ്പർക്ക ഉറവിടം വ്യക്തമല്ലാത്തവർ 757 പേർ. 111 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 മരണങ്ങൾ കോവിഡ് മൂലം രേഖപ്പെടുത്തിയത്. ആകെ 68,321 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 


കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂർ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂർ 556, കോട്ടയം 522, കാസർഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലതിരിച്ചുള്ള രോഗ ബാധകണക്കുകൾ.


25 മരണങ്ങളോടെ ആകെ മരണം 955 ആയി. എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമെ ഇത് കൂടാതെയുള്ള മരണങ്ങൾ സ്ഥിരീകരിക്കൂ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 143 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

  • HASH TAGS
  • #kerala
  • #updates
  • #today
  • #Covid

LATEST NEWS