വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു

സ്വലേ

Oct 09, 2020 Fri 04:19 PM

ഓസ്ലോ: വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി) ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. ഐക്യരാഷ്ട്രസഭയുടെ കീഴിൽ ദാരിദ്ര്യനിർമാർജനത്തിനായി  പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. 1963ൽ സ്ഥാപിക്കപ്പെട്ട സംഘടന റോം ആസ്ഥാനമാക്കിയാണ്  പ്രവർത്തിക്കുന്നത്. 

എൺപതിലധികം രാജ്യങ്ങളിലായി ഒൻപത് കോടിയിലേറെ ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തിവരുന്നത്. 10 ദശലക്ഷം സ്വീഡിഷ് ക്രൗണാണ് (ഏകദേശം 8.26 കോടി രൂപ)  പുരസ്കാരത്തുക. പുരസ്കാരം ഡിസംബർ പത്തിന് ഓസ്ലോയിൽവെച്ച്  സമ്മാനിക്കും.

"പട്ടിണി മാറ്റാനുള്ള ശ്രമങ്ങൾക്കും സംഘർഷബാധിത പ്രദേശങ്ങളിൽ സമാധാനത്തിനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളിൽ ഒരു പ്രേരകശക്തിയായി പ്രവർത്തിച്ചതിനു" മാണ് സംഘടനയ്ക്ക് പുരസ്കാരം നൽകുന്നതെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. 

  • HASH TAGS