രാംവിലാസ് പാസ്വാന്റെ മരണത്തെതുടർന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് ഭക്ഷ്യവകുപ്പിന്റെ അധിക ചുമതല

സ്വലേ

Oct 09, 2020 Fri 02:22 PM

ന്യൂഡൽഹി:  ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന രാംവിലാസ് പാസ്വാന്റെ മരണത്തെതുടർന്ന് പിയൂഷ് ഗോയലിന് അധിക ചുമതല നൽകി. നിലവിൽ റെയിൽവേ, വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രിയാണ് പിയൂഷ് ഗോയൽ. വ്യാഴാഴ്ചയാണ് എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻ  മരിച്ചത്. എൽജെപി അധ്യക്ഷനും രാംവിലാസ് പാസ്വാൻ്റെ മകനുമായ ചിരാഗ് പാസ്വാൻ മന്ത്രിസഭയിലേക്കെത്തുമെന്നതാണ് സൂചന. ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് ചിരാഗ് പാസ്വാൻ വ്യക്തമാക്കി.

  • HASH TAGS
  • #minister
  • #Death
  • #Piyushgoyal
  • #Extrawork