ദൃശ്യം 2 വരുമ്പോൾ അദൃശ്യമായെങ്കിലും വീണ്ടും സിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്ന് റോഷന്‍ ബഷീര്‍

ഫർഹാന തസ്നി

Oct 09, 2020 Fri 01:50 PM

ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ സിദ്ധിഖും ആശാ ശരത്തും അഭിനയിച്ച കഥാപാത്രങ്ങളുടെ മകന്റെ വേഷത്തിലെത്തി ശ്രദ്ധേയനായ താരമാണ് റോഷന്‍ ബഷീര്‍. വരുണ്‍ പ്രഭാകറെന്ന കഥാപാത്രമായിരുന്നു റോഷന്റേത്. മോഹന്‍ലാല്‍ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം തൻ്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരുന്നു. മികച്ച പ്രകടനമാണ് നടന്‍ സിനിമയിൽ കാഴ്ചവെച്ചത്. ചെറിയൊരു വേഷമാണ് ദൃശ്യത്തില്‍  അഭിനയിച്ചതെങ്കിലും സിനിമയിൽ മുഴുവന്‍ നിറഞ്ഞുനിന്ന കഥാപാത്രമായിരുന്നു റോഷന്റേത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ എല്ലാവരെയും പോലെ റോഷനും ആകാംക്ഷയിലാണ്. 

നെഗറ്റീവായ  കഥാപാത്രത്തെയാണ് റോഷൻ ദൃശ്യത്തിൽ അവതരിപ്പിച്ചത്. വീണ്ടും ആ കഥ ചര്‍ച്ചയാകുമ്പോള്‍ ഞാനുമായി എങ്ങനെ കണക്ട് ചെയ്യുമെന്ന് അറിയില്ലയെന്നും എങ്കിലും ജിത്തു സാര്‍ ആണ് സംവിധായകന്‍ ഇത്തവണയും ഒരു സസ്‌പെന്‍സ് ത്രില്ലര്‍  തന്നെയാകുമെന്നാണ് കേട്ടത്, അദൃശ്യമായെങ്കിലും വീണ്ടും സിനിമയില്‍ നിറഞ്ഞുനില്‍ക്കുമെന്നത് സന്തോഷമുള്ളതാണെന്ന് റോഷന്‍ പറഞ്ഞു. 
അന്നത്തെ വരുണില്‍ നിന്നും തന്റെ രൂപം ഒരുപാട് മാറിയെന്നും ഗോസ്റ്റ് അപ്പിയറന്‍സിന് പോലും അവസരമില്ലെന്ന് റോഷന്‍ കൂട്ടിച്ചേര്‍ത്തു.

  • HASH TAGS
  • #mohanlal
  • #Drisyam