ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളെ എൻ.ഐ.എ പിടികൂടി

സ്വലേ

Oct 08, 2020 Thu 08:16 PM

ബെംഗളൂരു: തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട്മെന്റ് ചെയ്ത രണ്ടുപേരെ എൻ.ഐ.എ. അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശി ഇർഫാൻ നാസിറും(33)  തമിഴ്നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുൾ ഖാദറുമാണ്(40) എൻ.ഐ.എ. സംഘത്തിന്റെ പിടിയിലായത്. യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനോടൊപ്പം അവർക്ക് സിറിയയിലേക്കു പോകാനുള്ള സാമ്പത്തിക സഹായം നൽകിയിരുന്നതായും എൻ.ഐ.എ. ഉദ്യോഗസ്ഥർ കണ്ടെത്തി. ബെംഗളൂരു ഐ.എസ്. മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇരുവരെയും എൻ.ഐ.എ. അറസ്റ്റ് ചെയ്തത്.ഡൽഹിയിൽ അറസ്റ്റിലായ കശ്മീരി ദമ്പതിമാരിൽനിന്നാണ് കൂടുതൽപേരിലേക്ക് അന്വേഷണം നീണ്ടത്. ഇവർക്ക ഐ. എസ് ബന്ധമുണ്ടായിരുന്നു. പിന്നീട് എൻ.ഐ.എ ഹൈദരാബാദിൽനിന്ന് അബ്ദുള്ള ബാസിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലെ നേത്രരോഗ വിദഗ്ധൻ ഡോ. അബ്ദുറഹ്മാനും എൻ.ഐ.എ.യുടെ പിടിയിലായി. ഐ.എസിൽ ചേരാനായി 2013-14 കാലയളവിൽ  സിറിയയിലേക്ക് പോയ മറ്റുള്ളവരുടെ വിവരങ്ങൾ ഇയാളിൽനിന്നാണ് ലഭിച്ചത്. അബ്ദുൾ ഖാദറിനെക്കുറിച്ചും ഇർഫാൻ നാസിറിനെക്കുറിച്ചുമുള്ള വിവരങ്ങൾ ഈ അന്വേഷണത