സംസ്ഥാനത്ത് ഇന്ന്‌ 5445 പേർക്ക് കോവിഡ്, 7003 പേര്‍ക്ക് രോഗമുക്തി

സ്വലേ

Oct 08, 2020 Thu 06:31 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 4616 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. സമ്പർക്ക ഉറവിടം വ്യക്തമല്ലാത്തവർ 502 പേർ. 73 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്. 24 മരണങ്ങൾ കോവിഡ് മൂലം രേഖപ്പെടുത്തി. 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 63,146 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂർ 385, കണ്ണൂർ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസർഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  • HASH TAGS
  • #kerala
  • #today
  • #Covid