ഹാഥ്‌റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനും 3 പേര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

സ്വലേ

Oct 07, 2020 Wed 04:58 PM

ന്യൂഡൽഹി: ഹാഥ്റസിലേക്ക് പോകുന്നവഴി അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനും കൂടെയുണ്ടായിരുന്ന മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കുമെതിരെ യുപി പോലീസ് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. ആതിഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, ആലം എന്നിവരാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. 

തിങ്കളാഴ്ച രാത്രിയാണ് സിദ്ധിഖിനെയും സംഘത്തെയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ  മഥുരയിലെ ടോൾ ഗേറ്റിൽവെച്ചാണ് സംഭവം. എഫ്.ഐ.ആറിൽ  യു.എ.പി.എയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നതിനെ കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ 17 ഉം നാലുപേർക്കെതിരായി  ചുമത്തി.

ഹാഥ്റസിലേക്ക് ഡൽഹിയിൽനിന്ന് സംശയിക്കത്തക്ക ചില ആളുകൾ പോകുന്നതായി യു.പി പോലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തെ ശാന്തതയും ക്രമസമാധാനവും തകർക്കാൻ സാധ്യതയുള്ള ചില പ്രസിദ്ധീകരണങ്ങൾ ഇവരുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് പിടിച്ചെടുത്തായും പോലീസ് വ്യക്തമാക്കി.

  • HASH TAGS
  • #journalist
  • #arrested
  • #Gangrape
  • #Hatras