സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ഐസിഎംആർ പഠനറിപ്പോർട്ട്

സ്വലേ

Oct 07, 2020 Wed 02:03 PM

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയാൻ കേരളം ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ജാഗ്രത മാത്രമാണ് ഇനി രക്ഷയുളളൂ, ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ ഇനി അര്‍ത്ഥമില്ലെന്നും രണ്ടാമതായി കേരളത്തില്‍ നടത്തിയ ഐസിഎംആര്‍ പഠനറിപ്പോര്‍ട്ടിന് ശേഷം വിദഗ്ധർ പറഞ്ഞു. 


0.8 ശതമാനം ആളുകളിലാണ് കോവിഡ് നിശബ്ദ വ്യാപനം നടന്നതായി കണക്കുകള്‍. 1281 പേരുടെ പരിശോധനക്ക് ശേഷം വെറും 11 പേര്‍ക്കാണ് ചികില്‍സയില്ലാതെ പ്രതിരോധത്തിനായുള്ള ആന്റിബോഡി രൂപപ്പെട്ടത്.


സംസ്ഥാനത്തെ കണക്കുകള്‍ ദേശീയ നിരക്കിനെക്കാള്‍ കുറവാണെങ്കിലും ഈ പഠനം വന്നതോടെ കണക്ക്കൂട്ടലുകള്‍ മാറുന്നത്. പഠനം നടന്ന സമയം വരെ കേരളത്തിന്റെ കോവിഡിനെതിരായ നിയന്ത്രണവും കേസുകള്‍ കണ്ടെത്തുന്നതിൽ  സ്വീകരിച്ച നടപടികള്‍ ഫലപ്രദമായിരുന്നു. എന്നാൽ വരും ദിവസങ്ങളില്‍ വലിയ വ്യാപനംതന്നെ കേരളം പ്രതീക്ഷിക്കണം. 


തിരുവനന്തപുരത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ കണക്കുകള്‍ ഉയരുകയാണ്. കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവടങ്ങളില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ദിനംപ്രതി ഉയരുകയാണ്.

  • HASH TAGS
  • #kerala
  • #Covid
  • #Icmr