റോഡുകളും പൊതുസ്ഥലങ്ങളും കൈയേറിയുള്ള അനിശ്ചതകാല സമരം പാടില്ലെന്ന് സുപ്രീം കോടതി

സ്വലേ

Oct 07, 2020 Wed 12:29 PM

ന്യൂഡൽഹി: പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി  അനിശ്ചിതകാല സമരങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി. കോടതികളുടെ ഉത്തരവിനായി കാത്തിരിക്കാതെ സമരങ്ങൾക്ക് എതിരെ പോലീസിന് നടപടി എടുക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിർദേശിച്ചു. ഡൽഹിയിൽ ഷഹീൻബാഗിലെ പൊതു നിരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ പുറപ്പടുവിച്ച വിധിയിലാണ് സുപ്രീം കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാപരമായ അവകാശങ്ങൾ സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാൽ കൊളോണിയൽ ഭരണകൂടത്തിനെതിരെ സ്വാതന്ത്ര്യ സമരത്തിൽ  നടത്തിയത് പോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.

  • HASH TAGS
  • #supremecourt
  • #protest