പിഎല്‍ഐ സ്കീമിൻ്റെ ഭാഗമായി 16 കമ്പനികള്‍ക്ക് രാജ്യത്ത് ഉല്‍പാദനം തുടങ്ങാൻ കേന്ദ്രം അനുമതി നല്‍കി

സ്വലേ

Oct 07, 2020 Wed 11:53 AM

ആത്മനിര്‍ഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 16 കമ്പനികള്‍ക്ക് രാജ്യത്ത് ഉല്‍പാദനം തുടങ്ങാൻ കേന്ദ്രം അനുമതി നല്‍കി. ഉല്‍പാദനവുമായി ബന്ധപ്പിച്ച പിഎല്‍ഐ സ്കീമിൻ്റെ ഭാഗമായി 20 കമ്പനികളാണ്‌ ആഗസ്ത് ഒന്നുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. അതിൽ 16 കമ്പനികള്‍ക്ക് മാത്രമാണ് അനുമതി ലഭിച്ചത്.


സാംസങ്, ഫോക്സ്കോൺ, വിസ്ട്രോൺ, പെഗാട്രോൺ, ഹോൻഹായ് തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദേശ കമ്പനികള്‍. ഇലക്ട്രോണിക്സ്, ഇന്‍ഫോര്‍മേഷന്‍, ടെക്നോളജി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ആഗോള കമ്പനികള്‍ 15,000 രൂപക്ക് മുകളിലുള്ള ഫോണുകളാണ് ഉത്പാദിപ്പിക്കുക. ഇത്‌ രാജ്യത്തെ കമ്പനികള്‍ക്ക് ബാധകമല്ല.അഞ്ചുവര്‍ഷം കൊണ്ട്‌ 16 കമ്പനികള്‍ 10.5 ലക്ഷം കോടിയിലേറെ ഉല്‍പാദനം നടത്തുമെന്നാണ് പ്രതീക്ഷ. ഇതിലെ 60 ശതമാനം കയറ്റുമതി ചെയ്യാനാണ് പദ്ധതി. 6.50 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന മൊത്തംമൂല്യം.

  • HASH TAGS
  • #india
  • #International
  • #Company

LATEST NEWS