ഈ വര്‍ഷാവസാനം കോവിഡ് വാക്സിൻ തയ്യാറായേക്കുമെന്ന് ലോക ആരോഗ്യ സംഘടനാ മേധാവി

സ്വലേ

Oct 07, 2020 Wed 09:03 AM

ജനീവ: കോവിഡ് 19 നായുള്ള പ്രതിരോധ വാക്സിൻ ഈ വർഷം അവസാനത്തോടെ തയാറാകുമെന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രണ്ട്‌ ദിവസം നീണ്ടുനിന്ന ഡബ്ല്യൂ. എച്ച്. ഒ എക്സിക്യൂട്ടീവ് യോഗത്തിൻ്റെ അവസാനം അറിയിച്ചു. ചൊവ്വാഴ്ച യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നിലവില്‍ ഒമ്പതോളം വാക്സിനുകളുടെ പരീക്ഷണങ്ങളും വികസന പ്രക്രിയകളും നടക്കുന്നുണ്ട്. 2021 അവസാനമാകുമ്പോഴേക്കും വാക്സിനുകളുടെ 200 കോടി ഡോസുകൾ വിതരണം ചെയ്യുക എന്നതാണ് കോവാക്സ് ലക്ഷ്യമിടുന്നത്.

  • HASH TAGS
  • #Covid