സക്കറിയയുടെ 'ഹലാല്‍ ലവ് സ്റ്റോറി' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

ഫർഹാന തസ്നി

Oct 06, 2020 Tue 10:52 PM

'സുഡാനി ഫ്രം നൈജീരിയ'ക്ക് ശേഷം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന 'ഹലാല്‍ ലവ് സ്റ്റോറി'യുടെ ടീസര്‍ പുറത്തിറങ്ങി. ഒടിടി ഡയറക്ട് റിലീസായി ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ്  പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം 15നാണ് റിലീസ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ്. 30 സെക്കന്‍ഡ്  മാത്രമാണ്  പുറത്തുവിട്ടിരിക്കുന്ന ടീസറിൻ്റെ ദൈര്‍ഘ്യം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഈണങ്ങള്‍ ഒരുക്കിയിരിക്കുന്നത് ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, നേഹ എസ് നായര്‍, യക്സന്‍ ഗാരി പെരേര എന്നിവരാണ്.


ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സക്കരിയ, മുഹ്സിൻ പരാരി, ആഷിഫ് കക്കോടി എന്നിവർ ചേർന്നാണ്. ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകനായി സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്.

  • HASH TAGS