സംസ്ഥാനത്ത് 13 പുതിയ ഹോട്ട്സ്പോട്ടുകൾ

സ്വലേ

Oct 06, 2020 Tue 07:27 PM

സംസ്ഥാനത്ത്  ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകൾ രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 10), കുറ്റൂർ (4, 5, 6), ആറന്മുള (9, 10), കോട്ടയം ജില്ലയിലെ വെള്ളാവൂർ (7), കിടങ്ങൂർ (1, 14), തൃശൂർ ജില്ലയിലെ കൊടകര (19), അന്തിക്കാട് (14), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (4, 6), അഗളി (1), തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ (9, 10), എളകമൺ (7), മലപ്പുറം ജില്ലയിലെ വഴിക്കടവ് (19), എറണാകുളം ജില്ലയിലെ പിണ്ടിമന (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 718 ഹോട്ട് സ്പോട്ടുകളാണുള്ളത്

  • HASH TAGS
  • #kerala
  • #Covid
  • #hotspot