സംസ്ഥാനത്ത് ഇന്ന് 111 ആരോഗ്യ പ്രവര്‍ത്തകരുൾപ്പടെ 7871 പേര്‍ക്ക് കോവിഡ്

സ്വലേ

Oct 06, 2020 Tue 07:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4981 പേർ രോഗമുക്തരായി. ഇന്ന് 25  മരണങ്ങളും സ്ഥിരീകരിച്ചു. 6910 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത കേസുകൾ 640. രോഗബാധ സ്ഥിരീകരിച്ചവരിൽ  111 പേർ ആരോഗ്യപ്രവർത്തകരാണ്. നിലവിൽ സംസ്ഥാനത്ത് 87738 പേർ ചികിത്സയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂർ 757, കോഴിക്കോട് 736, കണ്ണൂർ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസർഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രോഗവ്യാപനം വലിയതോതിൽ പിടിച്ചുനിർത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ്/മില്യൺ ദേശീയ തലത്തിൽ 77054 ആകുമ്പോൾ കേരളത്തിൽ 92788 ആണ്. ദേശീയതലത്തിൽ 10 ലക്ഷത്തിൽ 99 മരണം ഉണ്ടാകുന്നതായാണ് കണക്ക്. കേരളത്തൽ അത് 25 ആണ്. മരണനിരക്കിന്റെ ദേശീയ ശരാശരി 1.55 ആണെങ്കിൽ കേരളത്തിൽ അത് 0.36 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു. 
25 മരണം ഇന്ന്‌ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 884 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 54 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 146 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 


111 ആരോഗ്യ പ്രവർത്തകർക്കാണ്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇനി 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

  • HASH TAGS
  • #kerala
  • #updates
  • #today
  • #Covid